
കൊല്ലം: പരവൂർ കായലിന് കുറുകെ മയ്യനാടിനെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിനുള്ള പ്രാഥമിക സർവേ പൂർത്തിയായി. വൈകാതെ അലൈൻമെന്റ് തയ്യാറാക്കിയ ശേഷം മണ്ണ് പരിശോധന നടക്കും.
മയ്യനാട് പുല്ലിച്ചിറ- കാക്കോട്ടുമൂല റോഡിനെയും പരവൂർ കുറുമണ്ടലിനെയും ബന്ധിപ്പിക്കുന്ന തരത്തിൽ നിലവിലുള്ള റെയിൽവേ ഓവർബ്രിഡ്ജിന് സമാന്തരമായി പാലം നിർമ്മിക്കാനാണ് ആലോചന. മയ്യനാട് ഭാഗത്ത് കാര്യമായ അപ്രോച്ച് റോഡ് ഉണ്ടാകില്ല. പരവൂർ ഭാഗത്ത് 1.6 കിലോ മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നിർമ്മിക്കും. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാത്ത രീതിയിൽ അപ്രോച്ച് റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കാനാണ് ആലോചന.
പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ പരവൂരിൽ നിന്ന് അതിവേഗം കൊല്ലത്തെത്താം. നിലവിൽ പരവൂരിൽ നിന്ന് ചാത്തന്നൂർ തിരുമുക്ക് റോഡ് വഴി കൊല്ലത്തെത്താം. ഇതിന് പുറമേ തീരദേശ റോഡുമുണ്ട്. പരവൂർ കായലിന് കുറുകെ പാലം വന്നാൽ മറ്റ് രണ്ട് റോഡുകൾ വഴിയുള്ളതിനേക്കാൾ യാത്രാ സമയവും ദൂരവും കുറയും. താന്നി വഴിയുള്ള തീരദേശ റോഡ് എല്ലാക്കാലത്തും ആശ്രയിക്കാനാകില്ല. മഴക്കാലത്ത് താന്നി കായലിൽ ജലനിരപ്പ് ഉയർന്ന് വീടുകളിലേക്ക് വെള്ളം കയറുമ്പോൾ താന്നിയിലെ പൊഴിക്ക് മുകളിലൂടെയുള്ള റോഡ് മുറിക്കും. പിന്നെ രണ്ടാഴ്ചയെങ്കിലും ഇതുവഴിയുള്ള ഗതാഗതം മുടങ്ങാറുണ്ട്.
കൊല്ലത്ത് അതിവേഗം എത്താം
 മയ്യനാടിനെയും പരവൂരിനെയും ബന്ധിപ്പിക്കുന്ന പാലമെന്ന ആശയത്തിന് അര നൂറ്റാണ്ടോളം പഴക്കം
 നൂറുകണക്കിന് പേരാണ് മയ്യനാട് നിന്ന് പരവൂരിലേക്കും തിരിച്ചും ജോലിക്ക് പോകുന്നത്
 ഇരു സ്ഥലങ്ങളെയും ബന്ധിപ്പിച്ചാൽ വലിയ ആശ്വാസമാകും
 പരവൂർ കായൽ തീരം കേന്ദ്രീകരിച്ച് ടൂറിസം സാദ്ധ്യതയും വർദ്ധിക്കും
 ഡിസൈൻ തയ്യാറാക്കുമ്പോൾ ടൂറിസം സാദ്ധ്യത പരിഗണിക്കും
ഏകദേശ നീളം - 800 മീറ്റർ
പാലം നിർമ്മാണത്തിന് ഇടയ്ക്കിടെ ബഡ്‌ജറ്റിൽ പദ്ധതിക്ക് ടോക്കൺ തുക അനുവദിക്കുമെങ്കിലും തുടർ നടപടി ഉണ്ടാകുമായിരുന്നില്ല.
നാട്ടുകാർ