കൊട്ടാരക്കര: ഇഞ്ചക്കാട് 2545ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ദിനേശ് മംഗലശേരി അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം പി.രാധാകൃഷ്ണൻ, ജലജ സുരേഷ്, കരയോഗം സെക്രട്ടറി ജി.കൃഷ്ണകുമാർ, പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ദിനേശ് മംഗലശേരി(പ്രസിഡന്റ്), സി.പ്രസന്നകുമാർ(വൈസ് പ്രസിഡന്റ്), ജി.കൃഷ്ണകുമാർ(സെക്രട്ടറി), രതീഷ് കുമാർ(ജോ.സെക്രട്ടറി), വിമൽ(ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയെയും വനിതാസമാജം ഭാരവാഹികളായി പി.ആർ.ജയശ്രീ(പ്രസിഡന്റ്), ജി.എസ്.ബിന്ദു(സെക്രട്ടറി), എച്ച്.ആർ.സ്മിനു(ട്രഷറർ), പി.അനിതകുമാരി(സെൽ കോ-ഓർഡിനേറ്റർ) എന്നിവരെയും പതിനൊന്നംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.