yathra-

കൊല്ലം: ജനുവരിയിൽ കേരള പൊലീസ് സർവീസിൽ നിന്ന് വിരമിച്ച കൊല്ലം സിറ്റിയിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പി.അബ്ദുൽസലാം, ഡി.എച്ച്.ക്യു ആ.എസ്.ഐ എൻ.അബ്ദുൽകലാം, ആ.എസ്.ഐ ജെ.സന്തോഷ്, ഡി.പി.സി.സി എസ്.ഐ ബി.എസ്.ബിനു എന്നിവർക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രഅപ്പ് നൽകി.

ഉദ്ഘാടനവും ഉപഹാര സമർപ്പണവും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ നിർവഹിച്ചു. പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് എൽ.വിജയൻ അദ്ധ്യക്ഷനായി. അഡി. എസ്.പി എം.കെ.സുൾഫിക്കർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.ബി ഡിവൈ.എസ്.പി പി.എസ്.രാഗേഷ്, കരുനാഗപ്പള്ളി എ.സി.പി വി.എസ്.പ്രദീപ്കുമാർ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എൽ.അനിൽകുമാർ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, ജില്ലാ പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ്, കെ.പി.എ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു.സി.നായർ സ്വാഗതവും കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം സി.വിനോദ്കുമാർ നന്ദിയും പറഞ്ഞു.