calender-
പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ തയ്യാറാക്കിയ കലണ്ടർ ചന്ദ്രയാനം 2024 കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്യുന്നു

കൊല്ലം: പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു.പി സ്കൂളിൽ തയ്യാറാക്കിയ കലണ്ടർ ചന്ദ്രയാനം 2024 കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്തു. കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ കലണ്ടർ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് എസ്. ഷൈലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എസ്. ലളിതാഭായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി. നജു നന്ദിയും പറഞ്ഞു. ഫുഡ് ഫെസ്റ്റ്, പ്രീ പ്രൈമറി കുട്ടികളുടെ കിഡ്സ് ഫെസ്റ്റ് എന്നിവ വടക്കേവിള ഡിവിഷൻ കൗൺസിലർ ശ്രീദേവിയമ്മ ഉദ്ഘാടനം ചെയ്തു. പട്ടത്താനം ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഡി. ബൈജു, സീനിയർ അസിസ്റ്റന്റ് പി.എൽ. ജ്യോതി, പ്രീ പ്രൈമറി അദ്ധ്യാപിക എസ്. ഷൈലജ, സ്കൂൾ ലീഡർ ടി. നസ്രിൻ എന്നിവർ സംസാരിച്ചു.