അഞ്ചൽ : ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വൃന്ദാവൻ ഹെൽത്ത് സെന്ററിൽ വച്ചു നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ രാജീവ് കോശി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അമ്മിരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തുളസിഭായി അമ്മ, എം. ബുഹാരി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത, ജെ.എച്ച്.ഐ. സോണി, ജെ.പി.എച്ച്.എൻ. സൗമ്യ, ലിൻസി , ആശാവർക്കേഴ്സ് എന്നിവർ നേതൃത്വം നൽകി. പ്രമേഹ രോഗികൾക്കുള്ള കാഴ്ചപരിശോധനയും വ്യക്കരോഗ പരിശോധനയും നടത്തി. ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി പ്രതിഞ്ജയും ബോധവത്കരണ ക്ലാസും നടത്തി.