കൊല്ലം: മതാധിഷ്ഠിത രാജ്യം ശക്തിപ്രാപിക്കുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയെ വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഗാന്ധിജിയുടെ 76-ാമത് രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കോർപ്പറേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കളക്ടർ എൻ.ദേവിദാസ് അദ്ധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് പോൾ മത്തായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, ഡെപ്യൂട്ടി കളക്ടർ ജിയോ.ടി.മനോജ്, ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.ആർ.സാബു, തഹസിൽദാർ ജാസ്മിൻ ജോർജ്, ഗാന്ധി പീസ് ഫൗണ്ടേഷൻ-ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.ക്വിസ് മത്സര വിജയികൾക്ക് മേയർ സമ്മാനദാനം നടത്തി.
ചിന്നക്കട മുതൽ ഗാന്ധിപാർക്ക് വരെ സംഘടിപ്പിച്ച ശാന്തി യാത്ര കളക്ടർ എൻ.ദേവിദാസ് ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്തു.