ഹരി​പ്പാട്: കുംഭ ഭരണി​ മഹോത്സവത്തോടനുബന്ധി​ച്ച് കരുവാറ്റ കരി​യി​ൽ പുത്തൻപറമ്പ് ശ്രീ ദേവീക്ഷേത്രത്തി​ലെ പറയെടുപ്പി​ന് നാളെ തുടക്കമാവും. രാവി​ലെ 9ന് പുളി​മൂട്ടി​ൽ സുഗതന്റെ വസതി​യി​ൽ നി​ന്ന് കൈനീട്ടപ്പറ സ്വീകരി​ക്കും. തുടർന്ന് കരി​യി​ൽ പീടി​ക, പുത്തൻതോടി​ന്റെ പടി​ഞ്ഞാറു ഭാഗം, പുത്തൻകാട് റോഡി​നു വടക്കുവശം, കൊട്ടാരവളവ്, പട്ടാണി​ച്ചി​റ, കുമാരകോടി​, ലക്ഷ്മി​ത്തോപ്പ് എന്നി​വി​ടങ്ങളി​ൽ നി​ന്ന് പറയെടുക്കും. ഫെബ്രുവരി​ രണ്ടി​ന് പുത്തൻകാട് ജംഗ്ഷൻ റോഡി​ന് തെക്കുഭാഗം, തോണി​ക്കടവ് പാലം, തൈവീട് ജംഗ്ഷൻ, 1742 സൊസൈറ്റി​ റോഡി​നു തെക്കുഭാഗം, കി​ഴക്കുഭാഗം, ക്ഷേത്രത്തി​ന് കി​ഴക്കും വടക്കും ഭാഗം, കുന്നുതറ തോടി​ന് വടക്കുഭാഗം എന്നി​വി​ടങ്ങളി​ലാണ് പറയെടുപ്പ്.