bindhu-
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സിയിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെ.പി​.സി​.സി​ രാഷ്ട്രീയകാര്യ സമി​തി​ അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മഹാത്മാഗാന്ധിജിയെ മോദി സർക്കാർ ഇകഴ്ത്തിക്കാട്ടുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സത്കീർത്തിക്ക് കോട്ടം തട്ടുകയാണെന്ന് കെ.പി​.സി​.സി​ രാഷ്ട്രീയകാര്യ സമി​തി​ അംഗം ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സിയിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അവർ. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സൂരജ് രവി, എൻ. ഉണ്ണിക്കൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, ജി. ജയപ്രകാശ്, പ്രാക്കുളം സുരേഷ്, പോൾ മത്തായി, പ്രൊഫ. പി.ജെ. ലബ്ബ, മുണ്ടയ്ക്കൽ രാജശേഖരൻ, അഭിലാഷ് കുരുവിള, വി.എസ്. ജോൺസൺ, പോളയിൽ രവി, തോമസ് കുട്ടി, മാത്യൂസ്, പേരയം വിനോദ് തുടങ്ങിയവർ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.