കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കുന്ന ബ്രെയിൽ സാക്ഷരതാ പരിപാടിയിൽ പരിശീലകരായി ബ്രെയിൽ വൈദഗ്ദ്ധ്യമുള്ള ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. നാല് മാസമാണ് കാലാവധി. ഓണറേറിയമായി 4000 രൂപ ലഭിക്കും. ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫെബ്രുവരി 5ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, ജില്ലാ പഞ്ചായത്ത്, തേവള്ളി കൊല്ലം എന്ന വിലാസത്തിലോ നേരിട്ടോ ഇ- മെയിൽ മുഖേനയോ അപേക്ഷിക്കാം. ഇമെയിൽ: literacy.klm@gmail.com. ഫോൺ: 98477223899.