കൊല്ലം:​ പ്രകൃതിജീവന ആചാര്യനും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്ന പ്രൊഫ.പി.ജി.പണിക്കർ സ്മാരക പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. പരിസ്ഥിതി, പ്രകൃതിജീവന വിഭാഗങ്ങളിൽ പെടുന്ന പഠന ഗ്രന്ഥങ്ങളാണ് പരിഗണിക്കുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ആദ്യപതി​പ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 2 കോപ്പി സെക്രട്ടറി, തപസ്യ കലാ​സാഹിത്യ വേദി, പുതിയകാവ് ക്ഷേത്രം, കൊല്ലം 691001 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നു മുമ്പായി ലഭി​ക്കണം. ഫോൺ: 7012302618