കൊല്ലം: പെരുമൺ പേഴുംതുരുത്ത് പാലത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൈൽ ക്യാപ്പുകളുടെ കോൺക്രീറ്റിംഗ് ആരംഭിച്ചു.
മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളാണ് അവശേഷിക്കുന്നത്. ഇതിന്റെ 24 പൈലുകൾ പൂർത്തിയായിരുന്നു. ഒരോ വശത്തെയും 12 പൈലുകളെ ബന്ധിപ്പിച്ച് രണ്ട് വീതം പൈൽ ക്യാപ്പുകളാണ് നിർമ്മിക്കുന്നത്. ഒരു പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗാണ് നടക്കുന്നത്. പ്രത്യേകം പ്ലാറ്റ്ഫോം നിർമ്മിച്ചാണ് പൈൽ ക്യാപ്പ് നിർമ്മിക്കുന്നത്. പതിവ് രീതിയിൽ നിന്നു വ്യത്യസ്തമായ ശൈലിയിലാണ് മദ്ധ്യ ഭാഗത്തെ സ്പാനുകൾ നിർമ്മിക്കുന്നത്. ഇതിനുള്ള യന്ത്ര സാമഗ്രികൾ ഡൽഹിയിൽ നിന്നെത്തിക്കും. ഒരു വർഷത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.