
ചാത്തന്നൂർ: കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം നേതൃയോഗം ചാത്തന്നൂർ നെഹ്രുഭവനിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു , ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, എ.ഷുഹൈബ്, എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലത മോഹൻദാസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ടി.എം. ഇക്ബാൽ, എസ്.വി ബൈജുലാൽ, കെ.ബിനോയ്, സിജി പഞ്ചവടി, ടി.എൽ.സുരേഷ് ഉണ്ണിത്താൻ, എം.രാധാകൃഷ്ണപിള്ള, കെ.ജയചന്ദ്രൻ നായർ, ആർ.ശശാങ്കൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.