കരുനാഗപ്പള്ളി: കേരളകൗമുദിയും ഐ.ആർ.ഇയും കേരളാ ഫയർഫോഴ്സും സംയുക്തമായി സുരക്ഷാ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ശ്രീനാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിൽ സംഘടിപ്പിക്കുന്ന സെമിനാർ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാകും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യ പ്രഭാഷണം നടത്തും. ഐ.ആർ.ഇ ഇന്ത്യ ലിമിറ്റ്ഡ് ചവറ യൂണിറ്റ് ജനറൽ മാനേജർ എ.എൻ.അജിത്ത് സംസാരിക്കും. കേരളാ കൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ശ്രീഭദ്രാ കോളേജ് ഒഫ് പ്രൊഫഷണൽ എഡ്യുക്കേഷൻ സെന്റർ ചെയർമാൻ എ.എൻ.കൃഷ്ണകുമാറിനെ ഉപഹാരം നൽകി ആദരിക്കും. ഫയർ ഫോഴ്സ് കരുനാഗപ്പള്ളി സ്റ്റേഷൻ ഓഫീസർ വി.എസ്.അനന്തു, റസ്ക്യൂ ഓഫീസർ പി.വിഷ്ണു എന്നിവർ ക്ലാസ് നയിക്കും. കേരളാകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറയും.