കുന്നത്തൂർ : കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ഭരണിക്കാവിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എസ് വിനോദ് അദ്ധ്യക്ഷനായി. തുണ്ടിൽ നൗഷാദ്,ഗോപൻ പെരുവേലിക്കര,ഹാഷിം സുലൈമാൻ, സുഹൈൽ അൻസാരി,റിയാസ് പറമ്പിൽ,സിയാദ് ഭരണിക്കാവ്,ബിജു അഭിലാഷാദി,ലോജൂ ലോറൻസ്,ദുലാരി,നൂർജഹാൻ, ഇബ്രാഹിം,ലത സോമൻ തുടങ്ങിയവർ സംസാരിച്ചു .
യൂത്ത് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ നെടിയവിള ജംഗ്ഷനിൽ നടന്ന രക്തസാക്ഷിത്വദിനാചരണത്തിൽ മണ്ഡലം പ്രസിഡന്റ് ഹരി പുത്തനമ്പലം അദ്ധ്യക്ഷനായി. ഹരികുമാർ കുന്നത്തൂർ,വിജിത്ത് പഴവരിക്കൽ,ഉമേഷ് കുന്നത്തൂർ,അനന്ദു കുന്നത്തൂർ,ആരോമൽ രാജീവ്,ആരോമൽ സുരേഷ്,അനന്തു ശ്രീക്കുട്ടൻ എന്നിവർ പങ്കെടുത്തു.
പോരുവഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ടൗണിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അജ്മൽ അർത്തിയിൽ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അർത്തിയിൽ അൻസാരി, യൂത്ത് കോൺഗ്രസ് നേതാക്കളായ, ഷംനാദ് അയന്തിയിൽ,സിദ്ധീഖ്,റസൽ റഷീദ്,നവാസ്,ഇർഷാദ് മയ്യത്തുങ്കര,അക്ബർ,മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു. ശൂരനാട് വടക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ് അദ്ധ്യക്ഷനായി. സന്ദീപ്,ഷാൻ നല്ലവീട്ടിൽ,ഷാ,ഷിജിൻ,മുരുകേഷ്, അൻവർ,നിഷാദ്,ആദിൽ തുടങ്ങിയവർ പങ്കെടുത്തു.കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി കുറ്റിയിൽ മുക്കിൽ നടത്തിയ പരിപാടി ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി. ഷാജി ചിറക്കുമേൽ,ശാന്തകുമാരിയമ്മ, സോമൻ പിള്ള തച്ചിലേഴ് ത്ത്,കുറ്റിയിൽ.എം.ഷാനവാസ്, നൂർജഹാൻ ഇബ്രാഹിം,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ വിവിധ മേഖലകളിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ പുഷ്പാർച്ചന നടത്തി.നേതാക്കളായ ലോജു ലോറൻസ്,റിയാസ് പറമ്പിൽ, ഹാഷിം സുലൈമാൻ ബിജു.ജി,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,എം.വൈ നിസാർ,സ്റ്റാലിൻ ജോൺസൺ,റിജോ ജോൺ,സിയാദ് ഭരണികാവ്,എം.മുകേഷ്,അനില ലാസർ,ദുലരി,അർഷാദ്,ഹരി ശാസ്താംകോട്ട,ലിജോ പുന്നമൂട്, റോയി പുന്നമൂട്,വിനോദ്, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. മൈനാഗപ്പള്ളി കിഴക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സോമവിലാസം പാർട്ടി ഓഫീസിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയിദിൻ്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ,വാർഡ് പ്രസിഡന്റ് സനൽകുമാർ,രവിന്ദ്രൻ പിള്ള, തുളസിധരൻ, ശിവപ്രസാദ്,റഹിം തറയിൽ,അബ്ദുൽ സലാം. തുങ്ങിയവർ പങ്കെടുത്തു. കിഴക്കേകല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യേത്തിന്റെ അദ്ധ്യക്ഷതയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ചന്ദ്രൻ കല്ലട,ഗോപാലകൃഷ്ണപിള്ള, നകുലരാജൻ,വസന്ത ഷാജി,മോഹൻകുമാർ,പ്രദീപ്,ശശി, ബാലചന്ദ്രൻ,വിധിൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി കുറ്റിയിൽ മുക്കിൽ നടത്തിയ പരിപാടി ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി. ഷാജി ചിറക്കുമേൽ,ശാന്തകുമാരിയമ്മ, സോമൻ പിള്ള തച്ചിലേഴത്ത്,കുറ്റിയിൽ .എം.ഷാനവാസ്,നൂർജഹാൻ ഇബ്രാഹിം,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.ശാസ്താംകോട്ട പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഞ്ഞിലിമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എം.വൈ.നിസാർ അദ്ധ്യക്ഷനായി.വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,സൈറസ് പോൾ,ഹാഷിം സുലൈമാൻ,സ്റ്റാലിൻ ജോൺസൺ, റിയാസ് പറമ്പിൽ,ലോജു ലോറൻസ്, എം.എസ് വിനോദ്,ബിജു.ജി,ബീനാകുമാരി, എ.പി ഷാഹുദ്ദീൻ,അനില ആനിലാസർ തുടങ്ങിയവർ സംസാരിച്ചു.