kkk
എസ്.എൻ.ഡി.പി യോഗം 2519-ാം നമ്പർ നെടുവത്തൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാ വാർഷികം യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 2519-ാം നമ്പർ നെടുവത്തൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാ വാർഷികം ഗുരുപൂജ, വിശേഷാൽ പൂജകൾ, അർച്ചന, ഭാഗവത പാരായണം,സമൂഹ പ്രാർത്ഥന, അന്ന പ്രസാദം എന്നീ ചടങ്ങുകളോടെ നടന്നു. വൈകിട്ട് 5.30ന് ചേർന്ന വാർഷികാഘോഷ സമ്മേളനം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.രാജേന്ദ്രബാബു അദ്ധ്യക്ഷനായി. മുതിർന്ന ശാഖാംഗങ്ങളെ അഡ്വ.പി.സജീവ് ബാബു പൊന്നാട ചാർത്തി ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, ഗ്രാമ പഞ്ചായത്ത് അംഗം ആർ.രാജശേഖരൻപിള്ള , ശാഖാ വൈസ് പ്രസി‌ഡന്റ് ബി.ബൈജു, ബി.പ്രദീപ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.സുരേന്ദ്രൻ സ്വാഗതവും ഡി.സുഭാഷ് നന്ദിയും പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം 2519-ാം നമ്പർ നെടുവത്തൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ 15-ാമത് പ്രതിഷ്ഠാ വാർഷിക ചടങ്ങിൽ അഡ്വ.പി.സജീവ് ബാബു ദീപം തെളിക്കുന്നു