
കൊല്ലം: റെയിൽവേ ട്രാക്കിൽ അവശനിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും മുണ്ടയക്ക്ൽ വെസ്റ്റ് ബീച്ച് നഗർ 84, മാധവ ഭവനിൽ ബാലചന്ദ്രൻ - ഗംഗ ദമ്പതികളുടെ മകനുമായ അഭിദേവാണ് (16) മരിച്ചത്.
ഇന്നലെ രാവിലെ 7.30ന് കപ്പലണ്ടിമുക്കിനും കോളേജ് ജംഗ്ഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് അവശനിലയിൽ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വിദ്യാർത്ഥികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ് മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. അഭിദേവിന്റെ സഹോദരൻ: ആഗ്‌നേയ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തി.