പത്തനാപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരളശ്രീ പുരസ്കാരം ലഭിച്ച ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന് ഗാന്ധിഭവൻ ഫാമിലി ക്ലബ്ബിന്റെ ആദരവ് മന്ത്രി കെ.ബി. ഗണേഷ് കുമാർ സമ്മാനിച്ചു. ഗാന്ധിഭവൻ ഫാമിലി ക്ലബ് പ്രസിഡന്റ് എം.ടി.ബാവ അദ്ധ്യക്ഷനായി. ഫാമിലി ക്ലബ് ജനറൽ സെക്രട്ടറി പിറവന്തൂർ രാജൻ സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ ഫാമിലി ക്ലബ് അംഗങ്ങളായ ഏരൂർ പ്രകാശം, ഗോപിനാഥൻ, സലീം ഉസ്താദ് തുടങ്ങിയവർ സംസാരിച്ചു.