കൊല്ലം: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2ന് എം.നൗഷാദ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.രതീന്ദ്രൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജി.സുനിൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ പ്രസിഡന്റ് എ.ആർ.അരുൺ അദ്ധ്യക്ഷനാകും. ജില്ലയിലെ മുഴുവൻ ഗ്രന്ഥശാല ലൈബ്രേറിയന്മാരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ജി.സുനിൽ അറിയിച്ചു.