കൊട്ടാരക്കര: കൈരളി നഗർ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഹരികുമാർ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, മുഖ്യ പ്രഭാഷണം നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം ഡോ. പത്മിനി കൃഷ്ണൻ നിർവഹിച്ചു. സി.മുകേഷ്, അഡ്വ.സതീഷ് ചന്ദ്രൻ, കൃഷ്ണയ്യർ, അഡ്വ.ഉണ്ണികൃഷ്ണൻ നായർ, കെ.ആർ.ജയചന്ദ്രൻ, ആർ.ശിവകുമാർ, അരുൺ കാടാംകുളം, ഡോ.എസ്.രജികുമാർ ,ടി..പി.പ്രദീപ് എന്നിവർ സംസാരിച്ചു.