കരുനാഗപ്പള്ളി : വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. .സെമിനാർ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ.സുനിമോൾ അദ്ധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഡി.രാമാനുജൻ പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ശോഭന, എസ്.ഇന്ദുലേഖ, ഡോ.പി.മീന, റെജി ഫോട്ടോപാർക്ക്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആർ.രവീന്ദ്രൻ പിള്ള, സൂപ്രണ്ട് ഗിരിജ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.