കൊല്ലം: കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പാടം മഞ്ഞക്കര ബാഫക്കി മൻസിലിൽ സയ്യിദ് മെഹറൂഫ് തങ്ങളുടെ ഭാര്യ അസീനയാണ് (29, മർജാൻ) മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് മഞ്ഞക്കരയിൽ ചെളിയെടുത്തതിനെ തുടർന്ന് വെള്ളം കയറിയ കുഴിയിൽ കണ്ടെത്തിയത്. കണ്ണനല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: സയ്യിദത്ത് മുജ്മീല, സയ്യിദത്ത് മുഫ്ലിയ, സയ്യിദ് സുൽത്താൻ ബാഫക്കി.