പരവൂർ: പൂതക്കുളം പഞ്ചായത്തിലെ ചാക്കുവിള, ഹരിജൻ ബാങ്ക്, പണ്ടാരവിള, കലയ്ക്കോട്, ഇടയാടി ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചാക്കുവിള, പണ്ടാരവിള എന്നിവിടങ്ങളിൽ അങ്കണവാടികളിൽ ഉൾപ്പെടെയാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്. ജല അതോറിട്ടിയെ വിവരമറിയിച്ചിട്ടും നടപടിയുണ്ടാകില്ലെന്നാണ് പരാതി. പ്രശനം പരിഹരിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്ന് കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ അദ്ധ്യക്ഷനായി. അനിൽകുമാർ, മനീഷ്,സഞ്ജയൻ പിള്ള, നൗഷാദ്, മണിയൻ, വിനോദ്, ചെല്ലപ്പൻ, വിനുകുമാരി, വിജയചന്ദ്രകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.