
കൊല്ലം: എൻ.സി.സി കൊല്ലം ഗ്രൂപ്പ് കമാൻഡറായി ബ്രിഗേഡിയർ ജി.സുരേഷ് ചുമതല ഏറ്റെടുത്തു. കായംകുളം കറ്റാനം പള്ളിക്കൽ സ്വദേശിയായ ഇദ്ദേഹം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി പ്രവർത്തനങ്ങളുടെ മേൽനോട്ടമാണ് വഹിക്കുന്നത്.
കായംകുളം എം.എസ്.എം കോളേജ് വിദ്യാർത്ഥിയായിരിക്കെ കേരള എൻ.സി.സിയെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന റിപ്പബ്ളിക് ഡേ പരേഡിൽ പങ്കെടുത്തിട്ടുണ്ട്. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ ഇദ്ദേഹം 1993ലാണ് കരസേനയിൽ ചേർന്നത്. മാനേജ്മെന്റ് സയൻസിലും എൻജിനിയറിംഗിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ഹയർ ഡിഫെൻസ് മാനേജ്മെന്റ് പ്രൊഫഷണലും ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സിന്റെ ചാർട്ടേഡ് എൻജിനിയറുമാണ്.