പുനലൂർ: എസ്.എൻ.ഡി.പി യോഗം 854ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിൽ വനിത സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടന്നു. ശാഖാ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ പ്രാർത്ഥന യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി എസ്.അജീഷ്, യൂണിയൻ പ്രതിനിധി സനൽ സോമരാജൻ, വനിതസംഘം ശാഖ പ്രസിഡന്റ് സെനി സുധീർ, സെക്രട്ടറി അനിത അനിൽകുമാർ, വിജയമ്മ രവീന്ദ്രൻ, സുപ്രഭ സുഗതൻ, ശ്രീലത,അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.