a
പൻമന പഞ്ചായത്തിൽ മാലിന്യം തള്ളിയതിൽ പരിശോധന നടത്തുന്ന ഉദ്യേഗസ്ഥൻ

ചവറ: പന്മന ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴചുമത്തി. ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡിൽ കെ.എം.എം.എൽ ഏറ്റെടുത്ത് കാടുമൂടി കിടക്കുന്ന 20 ഏക്കർ സ്ഥലത്ത് വിവിധ ഇടങ്ങളിലായി മാലിന്യം സ്ഥിരമായി തള്ളുന്നുവെന്ന് ഗ്രാമപഞ്ചായത് സെക്രട്ടറി സി.പി. വിൻസെന്റിന് പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിന് ഗ്രാമപഞ്ചായത് ഹെൽത്ത് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തുകയും ഹെൽത്ത് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, ജീവനക്കാരനായ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യക്കൂനയിൽ പരിശോധന നടത്തുകയും മാലിന്യം തള്ളിയവരെ കുറിച്ച് ഉള്ള തെളിവുകൾ ലഭിക്കുകയും ചെയ്തു .തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്തി, അയ്യായിരം രൂപവീതം പിഴ ചുമത്തുകയും ചെയ്തു .കുറ്റിവട്ടം ചാമ്പക്കടവ് റോഡിൽ ചാമ്പക്കടവ് ഭാഗത്തു കനാലിൽ മാലിന്യം തള്ളിയ വ്യാപാര സ്ഥാപനത്തിന് അയ്യായിരം പിഴചുമത്തി. പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും ഹരിതകർമസേനക്ക് യൂസർഫീ നൽകാത്തവർക്കെതിരെകർശന നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത് സെക്രട്ടറി അറിയിച്ചു .