തൊടിയൂർ: കല്ലേലിഭാഗം ദിശ ഡാംസ്കാരിക പഠനകേന്ദ്രത്തിന്റെ ഒരു വർഷം നീണ്ട ദശവാർഷികാഘോഷങ്ങൾ സമാപിച്ചു. സാംസ്കാരിക സദസ് എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു.
സാംസ്കാരിക പ്രവർത്തകൻ എം.ജെ. ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തി.
ആറു ദമ്പതികൾ ഉൾപ്പെടെ ദിശയുടെ 19 പ്രവർത്തകർ മരണാനന്തരം തങ്ങളുടെ ശരീരം വൈദ്യശാസ്ത്ര പഠനത്തിനായി വിട്ട് നൽകാൻ തയ്യാറായി.
ഇവരിൽ നിന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സമ്മതപത്രം ഏറ്റുവാങ്ങി സാക്ഷ്യപത്രം നൽകി.
ദിശയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് സി.ആർ. മഹേഷ് എം.എൽ.എയും
കലാസാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വ.അനിൽ എസ്.കല്ലേലിഭാഗവും വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം പി.ജി.അനിൽകുമാർ ആശംസ നേർന്നു.
സംഘാടക സമിതി ജനറൽ കൺവീനർ രഞ്ജിത്ത് ശശാങ്കൻ സ്വാഗതവും കൺവീനർ സി.ശിവൻ നന്ദിയും പറഞ്ഞു.
തുടർന്ന് ഗസൽ ഗായകൻ അലോഷിയുടെ ഗസൽ അരങ്ങേറി .