
കൊല്ലം: തുമ്പറ റെസിഡൻസ് അസോസിയേഷന്റെ (ടി.ആർ.എ) ഈ വർഷത്തെ കുടുംബസംഗമം 'യുവത - 2024' എ.വി.എം ഹാളിൽ നടന്നു. കാരുണ്യ 2024 ധനസഹായ പദ്ധതിയുടെ ഭാഗമായി നിർധനരായ കുടുംബാംഗങ്ങൾക്ക് സാം വില്യം മെമ്മോറിയൽ ധനസഹായവും 'കൈത്താങ്ങ്' ധനസഹായ പദ്ധതിയുടെ ഭാഗമായി ജി.രാമചന്ദ്രൻ മെമ്മോറിയൽ ക്യാഷ് അവാർഡും നൽകി. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും കലാകായിക പ്രതിഭകളെയും സ്കോളർഷിപ്പുകളും ക്യാഷ് അവാർഡുകളും പ്രത്യേക സമ്മാനങ്ങളും നൽകി അനുമോദിച്ചു. വേദിക്ക് മെഡിക്കൽ പാലിയേറ്റിവ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധനയും രക്ത പരിശോധനയും നടന്നു.സമാപന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ആർ.എ പ്രസിഡന്റ് അഡ്വ.വേണു ജെ.പിള്ള അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൗൺസിലറുമായ സജീവ് സോമൻ, വാർഡ് കൗൺസിലർ കുരുവിള ജോസഫ്, രക്ഷധികാരി എസ്.സുവർണകുമാർ, കൺവീനർ എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ജെ.പുരുഷോത്തമൻ സ്വാഗതവും ട്രഷറർ വി.ഷാജി നന്ദിയും പറഞ്ഞു.