കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ശ്രീ നാരായണ കോളേജ് ആൻഡ് ഓപ്പൺ സ്കൂളിന്റെ 24-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടികൾ കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ , പ്രിൻസിപ്പൽ എസ്.സിനി റാണി, വൈസ് പ്രിൻസിപ്പൽ വിപിൻ ലാൽ എന്നിവർ സംസാരിച്ചു.