ചവറ: കേരള കിസിഞ്ചർ ബേബിജോണിന്റെ 16ാം ചരമ വാർഷിക ദിനത്തിൽ നീണ്ടകരയിലെ ബേബിജോൺ സ്മൃതി മണ്ഡപത്തിൽ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എം.സാലി അദ്ധ്യക്ഷനായി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എ.എ.അസീസ്, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, കോയിവിള രാമചന്ദ്രൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, ടി.സി.വിജയൻ, സി.ഉണ്ണികൃഷ്ണൻ, അഡ്വ.സി.പി.സുധീഷ്‌കുമാർ, ആർ.നാരയണപിള്ള, കോക്കാട്ട് റഹീം, വാഴയിൽ അസ്സീസ്, കുരീപ്പുഴ മോഹനൻ, സക്കീർ ഹുസൈൻ, പാങ്ങോട് സുരേഷ്, സജി ഡി.ആനന്ദ്, ടി.കെ.സുൽഫി, തുണ്ടിൽ നിസാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ, മാമൂലയിൽ സേതുക്കുട്ടൻ, ചക്കനാൽ സനൽകുമാർ, അഡ്വ.ജി.സേതുനാഥപിള്ള, എസ്.രാജശേഖരൻ, ബി.സുഭാഷ്‌കുമാർ, മുംതാസ്, സോഫിയ സലാം, ഒ.ഷീല, സുനിത തുടങ്ങിയവർ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിലും തൊഴിൽ വ്യവസായ കേന്ദ്രങ്ങളിലും ബേബി ജോണിന്റെ ഛായ ചിത്രം വെച്ച് അനുസ്മരണ പരിപാടികൾ നടത്തി.