കൊല്ലം: തെന്മല റിയ എസ്റ്റേറ്റ് അവരുടെ തൊഴിലാളികൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം 7ന് നടക്കും.തെന്മല 40-ാം മൈൽ റിയാ ഗാർഡൻസിലെ വേദിയിൽ ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.റിയ ഗ്രൂപ്പ് സി.എം.ഡി ജി.എം.ജെ. തമ്പി, വൈസ് ചെയർമാൻ നിതിൻ ജോർജ് ജോൺ എന്നിവർ താക്കോൽദാനം നിർവഹിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിക്കും. മുൻ എം.എൽ.എ കെ.പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തും.എസ് . ജയമോഹൻ, കെ. ശശിധരൻ, എസ്. സുദേവൻ, ജോയ് ജോസഫ്, കെ.എ.നസീർ തുടങ്ങിയവർ സംസാരിക്കും. എസ്റ്റേറ്റിലെ 26 സ്ഥിരം തൊഴിലാളി കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. രണ്ട് ബെഡ് റൂമുകൾ, ഹാൾ, കിച്ചൺ എന്നിവ അടങ്ങിയ വീടുകൾ എല്ലാം കോൺക്രീറ്റ് വീടുകളാണ്. വെള്ളം, വൈദ്യുതി, റോഡ് എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.