printing-

കൊല്ലം: സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ തദ്ദേശീയമായി പ്രവർത്തിക്കുന്ന അച്ചടി സ്ഥാപനങ്ങൾക്ക് മാത്രം നൽകുക, ജി.എസ്.ടി 12 ശതമാനമാക്കി കുറയ്ക്കുക, കടലാസ് ഇറക്കുമതി വർദ്ധിപ്പിക്കുക, ഇന്ത്യയിൽ ഉതാപാദിപ്പിക്കുന്ന പേപ്പറുകളുടെ

വില നിയന്ത്രിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ അച്ചടിയെ പ്രോത്സാഹിപ്പിക്കുക, അച്ചടി മേഖലലെയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ധർണ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് എ.അനൂപ് അദ്ധ്യക്ഷനായി.

കേരള സ്‌മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗം അഡ്വ.ആർ.വിജയകുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ്

ബി.ബി.ഗോപകുമാർ, ഡി.സി.സി സെക്രട്ടറി എം.എം.സഞ്ചീവ്‌കുമാർ, പട്ടത്താനം

സുനിൽ, സി.രാധാകൃഷ്ണപിള്ള, പി.നിഷ്കളങ്കൻ, രാജേന്ദ്രൻ ഉണ്ണിത്താൻ, ജിബിൻ ഫിലിപ്പ്,

ജി.ബാബു, കേരള മണിയൻപിള്ള, രാജേഷ് കെ.എസ്.എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി

ജി.എസ്.ഇന്ദുലാൽ വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.നെപ്പോളിയൻ സ്വാഗതവും ജില്ലാ സെക്രട്ടറി എം.സാജൻ നന്ദിയും പറഞ്ഞു.