ns
നെൽപ്പാടം കത്തി നശിച്ച നിലയിൽ

പടിഞ്ഞാറെ കല്ലട: ഇന്ന് കൊയ്ത്ത് നിശ്ചയിച്ചിരുന്ന പാടം കത്തിനശിച്ചു. പടി. കല്ലട കടപുഴ ഇടിയാട്ടു പുറം ഏലായിലാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തം ഉണ്ടായത്. 5 ഏക്കറോളം വിളഞ്ഞ് പാകമായ നെല്ല് കത്തി നശിച്ചു. പ്രദേശത്തെ കർഷകരുടെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അടക്കമുള്ള പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ പെട്ടന്ന് തന്നെ തീ കെടുത്തിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് തീപിടുത്തം ഉണ്ടായില്ല. പിന്നീട് ശാസ്താംകോട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി. കർഷകരായ മോഹനൻ പിള്ള, അഷ്ടമൻ, അജി എന്നിവരുടേതാണ് കത്തിനശിച്ച നെല്ല്. കൃഷിഭൂമി വൃത്തിയാക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ കുറ്റിച്ചുവടുകൾക്ക് തീയിട്ടത് കാറ്റ് വീശിയതിനെ തുടർന്ന് തൊട്ടടുത്ത പാടത്തേക്ക് പടർന്ന് പിടിച്ചതാണ് അപകടകാരണം.പടിഞ്ഞാറേ കല്ലട കൃഷി ഓഫീസർ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും കർഷകസംഘം പ്രതിനിധികളും സ്ഥലം സന്ദർശിച്ച്സ്ഥിതിഗതികൾ വിലയിരുത്തി.

കടപുഴ ഇടിയാട്ടുപുറം ഏല കൃഷി ഓഫീസർ എസ് .ശ്രീജിത്തും കർഷകസംഘം പ്രതിനിധികളും സന്ദ‌

ർശിക്കുന്നു