 
പോരുവഴി: ഓരോ ജീവനും വിലപ്പെട്ടതാണെന്ന് തെളിയിക്കുകയാണ് ശാസ്താംകോട്ട ഫയർഫോഴ്സ്. പോരുവഴി ഏഴാംമൈയിൽ, കോട്ടപ്പുറത്തു ഷാജി എന്നയാളുടെ വീടിന് മുന്നിലുള്ള കിണറ്റിൽ കൊക്ക് വീണു എന്ന കോൾ വന്നതോടെ വിലപ്പെട്ട ഒരു ജീവനാണന്ന് മനസിലാക്കിയ അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തുകയും ഏകദേശം 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ റെസ്ക്യൂ നെറ്റിന്റെയും റോപ്പിന്റയും സഹായത്തോടെ ഇറങ്ങി കൊക്കിനെ കരയിലെത്തിച്ചു. മരണത്തോട് മല്ലടിച്ച കൊക്കിന് പുതുജീവൻ നൽകി. അസി. സ്റ്റേഷൻ ഓഫീസർ ജോസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിനു, രതീഷ്,രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവറായ ഷാനവാസ് ഹോം ഗാർഡ് സുന്ദരൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.