തൊടിയൂർ: ആർ.എസ്.പി കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.പി മുൻ ജനറൽ സെക്രട്ടറി ബേബിജോൺ അനുസ്മരണ സമ്മേളനവും ഫോട്ടോ അനാച്ഛാദനവും നടത്തി. അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം.എസ്.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.ഫോറസ് ഖാൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ ബേബി ജോണിന്റെ ചിത്രം അനാച്ഛാദനം ചെയ്തു. പി.രാജു, സി.എം.ഷെറീഫ്, എ.സുദർശനൻ, പി.കെ.ജയമോഹൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.ഉണ്ണികൃഷ്ണൻ ഫോട്ടോ അനാച്ഛാദനം ചെയ്തു.