ഓയൂർ : മരുതമൺ പള്ളി മാർ ബസേലിയോസ് സീനിയർ സെക്കൻഡറി സ്കൂൾ വാർഷികവും കിഡ്സ് രജത ജൂബിലി ഉദ്ഘാടനവും നടത്തി. കിഡ്‌സ് രജത ജൂബിലി ഉദ്ഘാടനം സിനി ഫെയിം ദേവനന്ദ നിർവഹിച്ചു. വൈകിട്ട് നടന്ന 25-ാം സ്കൂൾ വാർഷികാഘോഷവും സിൽവർ ജൂബിലി ഉദ്ഘാടനവും മാവേലിക്കര ഭദ്രാസനാധിപൻ റവ.ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, സിനിമാ നടി പ്രിയങ്ക നായർ, വികാരി ജനറൽ റവ.ഡോ. സ്റ്റീഫൻ കുളത്തും കരോട്ട്, സ്കൂൾ ഡയറക്ടർ റവ. ഫാദർ മാത്യൂസ് കുഴിവിള, സ്കൂൾ സീനിയർ പ്രിൻസിപ്പൽ പ്രൊഫ. സാബു വർഗീസ്, പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ്, പി.ടി .എ പ്രസിഡന്റ് വി.ഹരികുമാർ, വാർഡംഗം ശ്രീകല അനിൽ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.