കൊല്ലം: അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി.
കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ പുതുതായി നിർമ്മിച്ച വെയിറ്റിംഗ്-പാർക്കിംഗ് ഏരിയ മറ്റ് അനുബന്ധ പ്രവർത്തികളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2020-2021 വർഷത്തെ എം.എൽ.എയും ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം നടത്തിയത്.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.