തൃശൂർ: എൻ.എസ്.എസ് തൃശൂരും, ഐ.എം.എ തൃശൂരും സംയുക്തമായി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും അത്യാഹിത ജീവൻ രക്ഷോപാധി ക്യാമ്പുകൾ നടത്തി. ആയിരത്തോളം കുട്ടികളെയും യുവാക്കളെയും പ്രാഥമിക ശുശ്രൂഷയിൽ പരിശീലനം നൽകി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാലും, തീ പൊള്ളലേറ്റാലും, നായ കടി, പാമ്പുകടി, വെള്ളത്തിൽ മുങ്ങിപ്പോയാൽ എന്നീ സന്ദർഭങ്ങളിലും, അടിയന്തരമായി ചെയ്യേണ്ട രക്ഷോപാധികൾ ഉൾപ്പെടുത്തിയിരുന്നു. ഐ.എം.എ പ്രസിഡന്റ് ഡോ. ജോസഫ് ജോർജ്, സെക്രട്ടറി ഡോ. ബേബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ ഡോ. ബിനിൽ ഐസക് മാത്യു, ഡോ. പോൾ ഒ. റാഫേൽ, ഡോ. ജ്യോതിഷ്, ഡോ. അനന്തകേശവൻ, ഡോ. വിനു റോയ് തുടങ്ങിയവർ പരിശീലകരായി. പരിശീലന പദ്ധതിക്കായി ബന്ധപ്പെടാം. ഫോൺ: 83018 56496, 94473 24975.