തൃശൂർ: 'നഗരഗ്രാമീണ ലയനം: എല്ലാവരുടെയും സുസ്ഥിര ഭാവിയിലേക്ക്' എന്ന വിഷയത്തിൽ അർബൻ ആക്‌ഷൻ സ്‌കൂൾ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ, ആക്‌ഷൻ എയ്ഡ് അസോസിയേഷൻ എന്നിവ സംയുക്തമായി ഒരാഴ്ച റെസിഡൻഷ്യൽ കോഴ്‌സ് നടത്തി. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, റോസ ലക്‌സംബർഗ് സ്റ്റിഫ്ടംഗ് കൺട്രി റെപ്രസന്റേറ്റീവ് നഡ്ജ ഡോഷ്‌നർ, അർബൻ ഡിസൈനർ കെ.ടി. രവീന്ദ്രൻ, വേൾഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫ. അമിതാഭ് കുണ്ടു, ആക്‌ഷൻ എയ്ഡ് അസോസിയേഷൻ അസോസിയേറ്റ് ഡയറക്ടർ എസ്‌തേർ മരിയസെൽവം, ഓർഗനൈസേഷണൽ എഫക്റ്റീവ്നെസ് ഡയറക്ടർ ദീപാലി ശർമ തുടങ്ങിയവർ പങ്കെടുത്തു. നഗരവത്കരണ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും സുസ്ഥിരവും തുല്യവുമായ വികസനം ഉറപ്പാക്കാനുള്ള കൂട്ടായശ്രമങ്ങളുടെ ആവശ്യകതയും സംഗമം വ്യക്തമാക്കി.