kau

തൃശൂർ: കാർഷിക സർവകലാശാലയുടെ സ്ഥലം വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കെ.എ.യു ടീച്ചേഴ്‌സ് അസോസിയേഷൻ, എംപ്ലോയീസ് ഫെഡറേഷൻ, ലേബർ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ മണ്ണൂത്തി ആറ്റിക്കിൽ ധർണ നടത്തി.

സർവകലാശാല വിഭജന സമയത്ത് കൈമാറ്റം സംബന്ധിച്ചുണ്ടായ തീരുമാനം അന്തിമമാണ്. ഇതിൽ കൂടുതൽ ലഭിക്കാനുണ്ടെന്ന വെറ്ററിനറിക്കാരുടെ അവകാശവാദം അംഗീകരിക്കാനാവില്ല. സർവകലാശാലയുടെ അമൂല്യ ജനിതക ശേഖരം അടങ്ങുന്ന സമ്പത്താണ് തർക്കം മൂലം കാർഷിക സർവകലാശാലയ്ക്ക് നഷ്ടമാകുക. ഇത് ഗവേഷണത്തെയും നടീൽ വസ്തുക്കളുടെ ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഇവയെ സംരക്ഷിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എം. കൃഷ്ണദാസ്, മറ്റ് സംഘടനാ ഭാരവാഹികളായ വി.ഒ. ജോയ്, സി.വി. പൗലോസ്, ടി.സി. മോഹൻചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.