തൃപ്രയാർ : മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട നടന്നു. രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, എതിർത്ത് പൂജ, നവകപൂജ, ശ്രീഭൂത ബലി, മദ്ധ്യാഹ്‌ന പൂജ, കളഭാഭിഷേകം എന്നിവയുണ്ടായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തമിഴ്‌നാട് കീരനൂർ ശ്രീ ശിവശക്തി ആൻഡ് പാർട്ടിയുടെ നാദസ്വരം അരങ്ങേറി. തൃപ്രയാർ ഭഗവത്സിംഗ് ആൽമാവ് പരിസരത്ത് (പോളി ജംഗ്ഷൻ ) ഭഗവാന്റെ പള്ളിവേട്ട നടന്നു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കെ.കെ.ധർമ്മപാലൻ, മുരളീധരൻ കുന്നത്തുള്ളി, രവീന്ദ്രൻ കുറുവത്ത്, രാജൻ കാരയിൽ, കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.