festival
മണപ്പുറം ബീച്ച് ഫെസ്റ്റിവൽ സമാപനം കഴിമ്പ്രത്ത് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വലപ്പാട്: കഴിമ്പ്രത്ത് നടന്ന ആല ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിന് സമാപനം. സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. കൺവീനർ പി.എസ്. ഷജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക്, വി.ആർ. ബാബു, പ്രില്ല സുധി എന്നിവർ സംസാരിച്ചു. തുടർന്ന് ആൽമരം മ്യൂസിക്കൽ ബാൻഡ്, ഡി.ജെ. നൈറ്റ്, വാട്ടർ ഡ്രം, ഫയർ ഡ്രം എന്നിവയ്ക്ക് ശേഷം രാത്രി 12ന് ക്രിസ്മസ് പാപ്പ, ഫയർ ഷോ എന്നിവയ്ക്ക് ശേഷം വർണമഴ എന്നിവയുണ്ടായി.