1

കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് ഇന്ന് മുതൽ ഫോട്ടോ സ്റ്റാറ്റ് എടുക്കാനുള്ള ചാർജ് വർദ്ധിപ്പിച്ചു. നിലവിലെ മൂന്ന് രൂപയിൽ നിന്നും നാല് രൂപയായി ഒരു പുറംകോപ്പിക്ക് വർദ്ധിപ്പിച്ചതായി ഐ.ഡി.പി.ഡബ്‌ള്യു.ഒ.എ ജില്ലാ സെക്രട്ടറി എം.ആർ. സുരേഷ്ബാബു അറിയിച്ചു. പേപ്പർ, ഇങ്ക്, കറണ്ട് ചാർജ് എന്നിവയിൽ അടിക്കടി ഉണ്ടാകുന്ന വർദ്ധനവിൽ പല സ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ കഴിയാതെ അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു രൂപയുടെ വർദ്ധനയുമായി മുൻപോട്ടുപോകാൻ തീരുമാനിച്ചത്. അസോസിയേഷൻ മെമ്പർഷിപ്പുള്ള സ്ഥാപനങ്ങളിൽ പുതിയ റേറ്റ് ചാർട്ട് ഇതിനോടകം വിതരണം ചെയ്തു പ്രദർശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് ഇന്റർനെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.