തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ കൊച്ചിൻ ദേവസ്വം ബോർഡ് പരിധിയിലെ പാവപ്പെട്ട വൃക്കരോഗികൾക്കായി ആരംഭിക്കുന്ന ശ്രീധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. നാലാം തീയതി മുതൽ ഡയാലിസിസ് ആരംഭിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂരിലുള്ള ദേവസ്വം ക്വാട്ടേഴ്‌സിലാണ് ഡയാലിസിസ് പ്രവർത്തനം ആരംഭിക്കുന്നത്.
ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽ കുമാർ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഫിനാൻസ് ആൻഡ് എക്കൗണ്ട്‌സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. അനന്തകുമാർ, റോട്ടറി ക്ലബ് ഗവർണർ പി.ആർ. വിജയകുമാർ, ദയ ഹോസ്പിറ്റൽ പ്രതിനിധി ഡോ. ഗോവിന്ദൻകുട്ടി, പങ്കെടുത്തു.
കൊച്ചിൻ ദേവസ്വം ബോർഡും തിരുവനന്തപുരം ആസ്ഥാനമായ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും തൃശൂർ ദയ ഹോസ്പിറ്റലും സംയുക്തമായാണ് ഡയാലിസിസ് കേന്ദ്രം ആരംഭിക്കുന്നത്.