udgadanam

പുതുക്കാട്: പുതുതലമുറ ഗ്രന്ഥശാലകളിൽ നിന്നും വായനയിൽ നിന്നും അകന്നുപോകുന്ന വർത്തമാനകാലത്ത് വായന ജീവിതചര്യയാക്കി മാറ്റാൻ വയോജനങ്ങൾക്ക് കഴിയണമെന്ന് എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് എസ്.കെ.വസന്തൻ. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സദാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.വി.പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് ഇ.വി.ദശരഥൻ, സെക്രട്ടറി കെ.ചന്ദ്രമോഹനൻ, ട്രഷറർ കെ.എം.ശിവരാമൻ, കെ.ഒ.പൊറിഞ്ചു, കെ.എ.അനീഫ, കെ.വി.രാമകൃഷ്ണൻ, പി.തങ്കം ടീച്ചർ, കെ.സുകുമാരൻ, ഐ.ആർ.ബാലകൃഷ്ണൻ, കെ.കെ.സോജ, ടി.എസ്.സുബ്രഹ്മണ്യൻ, ഇ.ഡി.ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.