anushochanam

പ്രൊഫ. കെ.കെ. രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടന്ന സർവകക്ഷി യോഗത്തിൽ ബെന്നി ബെഹന്നാൻ എം.പി സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ: രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യവും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ.കെ. രവിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷനായി. എം.പിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ. പ്രതാപൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂർ, മുൻ എം.പി കെ.പി. ധനപാലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.എം. നാസർ, അഡ്വ. വി.എം. മോഹിയുദ്ദിൻ, സി.എസ്. രവീന്ദ്രൻ, കെ.ആർ. ജൈത്രൻ (സി.പി.എം), പി.കെ. രവീന്ദ്രൻ (എസ്.എൻ.ഡി.പി), പി.പി. സുഭാഷ് (സി.പി.ഐ), കെ.ആർ. വിദ്യാസാഗർ (ബി.ജെ.പി), ടി.എ. നൗഷാദ് (ഐ.യു.എം.എൽ), കെ.കെ. മാധവൻ ( ശ്രീവിദ്യ പ്രകാശിനി സഭ), സലീം (എസ്.എൻ.ഡി.എസ്), പി. രാമൻകുട്ടി, താന്ത്രികാചാര്യൻ ബാബു ശാന്തി കൊടുങ്ങല്ലൂർ, ടി.കെ. സുരേന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.