തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും വെറ്ററിനറി സർവകലാശാലക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ മണ്ണുത്തിയിൽ കെ.എ.യു സംയുക്ത തൊഴിലാളി മാർച്ചും ധർണയും നടന്നു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എ.യു ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി.) ജനറൽ സെക്രട്ടറി സി.വി. പൗലോസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വി.എ. ഷംസുദ്ദീൻ, കെ.എ.യു. ജനറൽ കൗൺസിൽ അംഗങ്ങളായ വി.ടി. സതീഷ്‌കുമാർ, കെ.എം. ബാസിൽ, കെ.എ.യു ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.ആർ. സുരേഷ് ബാബു, കെ.എ.യു വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യൂണിറ്റ് പ്രസിഡന്റ് എ.പി. നിഷ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ണുത്തി ആറ്റിക് സെന്ററിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഫിറോഷ് ഫ്രാൻസിസ്, ടി.ജെ. റിജോ, കെ.എം. സ്വപ്ന, കെ.ആർ. ബൈജുരാജ്, കെ.എസ്. രഞ്ചു, പി.എസ്. ഷെമീർ, ജി. അരുണ എന്നിവർ നേതൃത്വം നൽകി.