shaju
ഷാജു

തൃശൂർ: തപസ്യ കലാസാഹിത്യ വേദി ജില്ലാ പ്രസിഡന്റായി പ്രൊഫ. ടി.പി. സുധാകരനെയും ജനറൽ സെക്രട്ടറിയായി ഷാജു കളപ്പുരയ്ക്കലിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: തൃശ്ശിവപുരം മോഹനചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), എൻ. സ്മിത, എ.എസ്. സതീശൻ, മുരളി വെള്ളിത്തിരുത്തി (വൈസ് പ്രസിഡന്റുമാർ), സുരേഷ് വനമിത്ര (സംഘടനാ സെക്രട്ടറി), സുനിത സുകുമാരൻ, ഹരിദാസ് എറവക്കാട്, സുധീന്ദ്രൻ ചൂണ്ടൽ, ചന്ദ്രമോഹൻ കുമ്പളങ്ങാട്, കൊടകര ഉണ്ണി (സെക്രട്ടറിമാർ), മുരളി കോളങ്ങാട്ട് (ട്രഷറർ). കൊടകരയിൽ നടന്ന ജില്ലാ സമ്മേളനം കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരൻ, സംസ്ഥാന സമിതി അംഗങ്ങളായ സി.സി. സുരേഷ്, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.