
ചാലക്കുടി: ചാലക്കുടിയിലെ സി.പി.എം നേതാവും മുൻ നഗരസഭാ കൗൺസിലറും പൊതുപ്രവർത്തകനുമായിരുന്ന പി.എം.ശ്രീധരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സി.പി.എം ജില്ലാ കൗൺസിലംഗം മുൻ എം.എൽ.എ ബി.ഡി.ദേവസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാർ, മണ്ഡലം സെക്രട്ടറി സി.വി.ജോഫി, മുൻ നഗരസഭാ ചെയർപേഴ്‌സൺ ഉഷ പരമേശ്വരൻ, കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, ജോസ് ജെ.പൈനാടത്ത്, ഷോജൻ വിതയത്തിൽ, കെ.പി.ജോണി, ഡെന്നീസ് കെ.ആന്റണി, ജോബി മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.