monkey-attack

ചാലക്കുടി: പരിയാരം കൊന്നക്കുഴിയിൽ വന്യമൃഗശല്യം രൂക്ഷം. നോർത്ത് കൊന്നക്കുഴിയിൽ പെരുമ്പിള്ളിയാൻ സുബ്രന്റെ വീട്ടിൽ കഴിഞ്ഞ ദിവസം കയറിയ കുരങ്ങുകൾ വലിയ നാശനഷ്ടമുണ്ടാക്കി. ഭക്ഷണ സാധനങ്ങൾ തിന്നു. വീട്ടുപകരണങ്ങൾ നശിപ്പിച്ചു. കിലോ കണക്കിന് അരി തിന്ന് ചാക്ക് താഴെ വലിച്ചിട്ടു. പഞ്ചസാരയും തിന്നുതീർത്തു. പാത്രങ്ങൾ താഴെയിട്ടു തകർത്തു. വീട്ടിൽ ആളില്ലാത്ത സമയത്ത് അടുക്കളയുടെ ഷീറ്റ് പൊളിച്ചാണ് പത്തോളം കുരങ്ങ് അകത്തുകയറിയത്. നിരവധി വീടുകൾ കുരങ്ങ് ശല്യത്താൽ നട്ടംതിരിയുകയാണ്. മാൻ, പന്നി, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യവുമുണ്ട്.