കൊടുങ്ങല്ലൂർ: ലിഖിതം അന്താരാഷ്ട്ര പുസ്തകോത്സവം ഇന്ന് വൈകിട്ട് 5ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്‌ക്വയറിൽ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ പ്രമുഖ പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് മുഖ്യാതിഥിയാകും. കവി പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കും. 4ന് വൈകിട്ട് അഞ്ചിന് ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് സംസാരിക്കും. ആറിന് വൈകീട്ട് അഞ്ചിന് ഇരുടഞ്ഞ കാലത്തെ മാദ്ധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.എം. ഹർഷൻ, പ്രമോദ് രാമൻ, സൂര്യ സുജി എന്നിവർ സംസാരിക്കും. ഏഴിന് സമകാലിക ഇന്ത്യ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ജയദേവൻ സംസാരിക്കും. എട്ടിന് നാരായണ ഗുരുവിന്റെ മാനവദർശനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ഷൗക്കത്ത് പ്രഭാഷണം നടത്തും. ഒമ്പതിന് പലസ്തീൻ അധിനിവേശത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പ്രഭാഷണം നടത്തും. 11 ന് സമാപന സമ്മേളനം. കേരള സംഗീത അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കവിയരങ്ങ്, ഡാൻസ് ഫെസ്റ്റ്, നാടൻപാട്ട് തുടങ്ങിയ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.